കൊല്ലം: കൊട്ടാരക്കരയിൽ ചാരായ വേട്ട. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. നിരവധി അബ്കാരി കേസുകളിലെ പ്രതിയായ പെരുംകുളം സ്വദേശി പ്രകാശിനെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര പെരുംകുളം ഭാഗത്ത് നിന്നാണ് ഇയാൾ പിടിയിലായത്.
Read Also: ബിജെപി പ്രവർത്തകന് കുത്തേറ്റു: ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ബിജെപി
ഇയാളുടെ വീട്ടിൽ നിന്നും 10 ലിറ്റർ ചാരായവും, 170 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ ആർ രാജ്, അനീഷ് എം ആർ, ബാബു ബി എസ്, ജിനു ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിനി തങ്കച്ചൻ, അനീസ എന്നിവർ എക്സൈസ് സംഘത്തിൽ പങ്കെടുത്തു.
Read Also: സുഡാനിലെ മലയാളിയുടെ മരണം: ഇന്ത്യൻ എംബസിയുമായി നോർക്ക അധികൃതരുടെ ആശയവിനിമയം തുടരുന്നു
Post Your Comments