കൊച്ചി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ പിടിയാനയാണ് വീണത്.
കോടനാട് നെടുമ്പാറ താണിപ്പാറയിൽ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. എന്നാൽ, ആന കിണറ്റിൽ വീണ് ചെരിഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. മലയാറ്റൂർ ഡി എഫ് ഓ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Read Also : വിഷുവിന് കണി വെയ്ക്കാൻ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
സംഭവത്തെ തുടർന്ന്, ബെന്നി ബെഹനാന് എം പി സ്ഥലം സന്ദർശിച്ചു. ആന വീണത്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആഴമുള്ള കിണറിലാണ് ആന വീണത്.
Post Your Comments