ചപ്പാത്തി ഉത്തരേന്ത്യൻ വിഭവങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, ചപ്പാത്തി മലയാളികൾക്ക് ഇന്ന് പ്രിയ ഭക്ഷണമായി മാറിക്കഴിഞ്ഞു. ദിവസത്തില്‍ ഒരു നേരം ചപ്പാത്തി ഉണ്ടാക്കി കഴിക്കുന്നത് ഇപ്പോൾ മലയാളികൾക്ക് ഒരു ശീലമാണ്. എന്നാൽ, ചപ്പാത്തി എപ്പോഴും സോഫ്റ്റായി ഇരിക്കണമെന്നില്ല. അത്തരത്തിൽ സോഫ്റ്റ് ആകണമെങ്കിൽ ചില വഴികളുണ്ട്.
ആട്ട പൊടി ചൂടുവെള്ളത്തില്‍ കുഴക്കുന്നത് ചപ്പാത്തി സോഫ്റ്റായി ഇരിക്കാന്‍ സഹായിക്കുന്നു. രണ്ട് കപ്പ് പൊടിക്ക് ഒരു കപ്പ് വെള്ളമാണ് ഉപയോഗിക്കുന്നത്. കൃത്യമായ അളവിന്‍ വെള്ളം ചേര്‍ക്കുന്നതും ചപ്പാത്തിയെ സോഫ്റ്റാക്കും. അതുകൊണ്ടു തന്നെ, ചപ്പാത്തി ഉണ്ടാക്കി ഒരു ദിവസം മുഴുവന്‍ വച്ചിരുന്നാലും ചൂടോടെ കഴിക്കുന്ന അതേ രുചി കിട്ടുകയും ചെയ്യും.
Post Your Comments