Latest NewsKeralaIndiaNews

കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധത വായ്ത്താളം മാത്രമാണെന്ന് തെളിയുന്നുവെന്ന് സന്ദീപ് വാര്യർ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് സി.ബി.ഐ നോട്ടീസ് അയച്ച സംഭവത്തെ സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രി അറിയാതെ സർക്കാർ അഴിമതിക്കായി മദ്യനയം രൂപീകരിക്കില്ല എന്നത് ഉറപ്പാണെന്നും, അതുകൊണ്ട് തന്നെ അരവിന്ദ് കെജ്രിവാളിനെയും സി.ബി.ഐ ചോദ്യം ചെയ്യാൻ പോകുന്നുവെന്നും അദ്ദേഹം പറയുന്നു. കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധത വായ്ത്താളം മാത്രമാണെന്ന് തെളിയുകയാണെന്ന് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, ഏപ്രിൽ പതിനാറിന് നേരിട്ട് ഹാജരാകണമെന്നാണ് സി.ബി.ഐയുടെ നോട്ടീസിലെ നിർദേശം. കേസിൽ നേരത്തേ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിലായിരുന്നു.തനിക്കെതിരെ സി.ബി.ഐ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഡൽഹിയിൽ മദ്യക്കച്ചവടം പൂർണമായും സ്വകാര്യ മേഖലക്ക് നൽകാനുള്ള മദ്യനയം രൂപപ്പെടുത്തുന്നു . അതിന് പുലർച്ചെ 3 മണി വരെ കച്ചവടം നടത്താനുമുള്ള അനുമതിയും നൽകുന്നു .
ഈ നയം രൂപീകരിക്കാനായി കനേഡിയൻ പൗരനായ മലയാളി അരുൺ രാമചന്ദ്രൻ പിള്ള ഇടപെടുന്നു . ടിആർഎസ് എംപിയും തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായ കവിതയുമായി ബന്ധമുള്ള സൗത്ത് ഗ്രൂപ്പ് എന്ന മദ്യവ്യവസായ ലോബിയിൽ നിന്ന് നൂറ് കോടി ഗോവ തെരഞ്ഞെടുപ്പ് സമയത്ത് കൈപ്പറ്റുന്നു . വിജയ്‌ നായർ എന്ന മറ്റൊരു മലയാളിയുടെ പേരും പുറത്ത് വന്നിട്ടുണ്ട് . ഇതാണ് ആം ആദ്മി പാർട്ടിക്കെതിരായി അന്വേഷണം നടക്കുന്ന മദ്യനയ അഴിമതി . മദ്യനയം സ്വകാര്യ വ്യക്തികൾക്കനുകൂലമായി തിരുത്തിയത്തോടെ ആയിരക്കണക്കിന് കോടി രൂപയുടെ അനധികൃത വരുമാനം അവർക്ക് കിട്ടി . അതിന് പ്രത്യുപകാരം കെജ്‌രിവാളിന്റെ പാർട്ടി നേതാക്കൾക്കും . ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും അടുപ്പക്കാരും കോടികൾ ഉണ്ടാക്കിയതാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത് .
മുഖ്യമന്ത്രി അറിയാതെ സർക്കാർ അഴിമതിക്കായി മദ്യനയം രൂപീകരിക്കില്ല എന്നത് ഉറപ്പാണ് . അതുകൊണ്ട് തന്നെ അരവിന്ദ് കെജ്രിവാളിനെയും സിബിഐ ചോദ്യം ചെയ്യാൻ പോകുന്നു .
കെജ്‌രിവാളിന്റെ അഴിമതി വിരുദ്ധത വായ്ത്താളം മാത്രമാണെന്ന് തെളിയുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button