Latest NewsKeralaNews

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് പോലീസ് നടപടി

കൊച്ചി: ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് പോലീസ് നടപടി. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.ഇതിന് പുറമെ 51 പേരെ നാടുകടത്തുകയും ചെയ്‌തെന്ന്‌പോലീസ് വ്യക്തമാക്കി.

Read Also: തുണിക്കടയിൽ തീപിടുത്തം: വിഷുവിനെത്തിച്ച വസ്ത്രങ്ങളും പണവും കത്തിനശിച്ചു

ഏറ്റവുമൊടുവിലായി എറണാകുളത്തെ സ്ഥിരം കുറ്റവാളിയായ ആഷിഖിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കാലടി കാഞ്ഞൂര്‍ വടക്കുംഭാഗം സ്വദേശി ആഷിഖിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചുവെന്ന് പോലീസ്അറിയിച്ചു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഷിഖിനെതിരായ നടപടി.

കൊലപാതകശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ആഷിഖ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button