ആൾക്കൂട്ട ആക്രമണം: 11 പേരെ തിരിച്ചറിഞ്ഞതായി പോലീസ്

തൃശൂർ: കിള്ളിമംഗലം ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ തിരിച്ചറിഞ്ഞതായി പോലീസ്. കേസിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടു. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരൻ ഇബ്രാഹിം (41) , ബന്ധുവായ അൽത്താഫ് (21 ), അയൽവാസി കബീർ (35 ) തുടങ്ങിയവരാണ് അറസ്റ്റിലായത്.

Read Also: ഗണേശ വിഗ്രഹത്തിന്റെ കൂടെ ചിത്രമെടുത്ത നടി പാകിസ്താനില്‍ ജീവിക്കാന്‍ യോഗ്യയല്ല: വിമർശനം

വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മർദ്ദനത്തിനിരയായത്. ഒരാളോടും ഇത്തരത്തിൽ ക്രൂരത കാണിക്കരുതെന്ന് സന്തോഷിന്റെ സഹോദരൻ രതീഷ് പ്രതികരിച്ചു. തന്റെ സഹോദരന്റെ നില അതീവ ഗുരുതരമാണെന്നും രതീഷ് വ്യക്തമാക്കി.

അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം സന്തോഷിനെ ആക്രമിച്ചത്. കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പോലീസിന് ലഭിക്കുകയും ചെയ്തു. കിള്ളിമംഗലം സ്വദേശി അബ്ബാസിന്റെ വീട്ടിൽ വച്ചാണ് സന്തോഷിന് മർദ്ദനമേറ്റത്.

അബ്ബാസിന്റെ വീട്ടിൽ നിന്ന് സ്ഥിരമായി അടയ്ക്ക മോഷണം പോകാറുണ്ടായിരുന്നു. തുടർന്ന്, വീട്ടുകാർ സിസിടിവി കാമറകൾ സ്ഥാപിച്ചു. ഇന്ന് പുലർച്ചെ ഇയാൾ ഇവിടെ നിന്ന് അടയ്ക്ക എടുക്കാൻ വരുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളെ വിവരമറിയിച്ചശേഷം ഇയാളെ പിടികൂടി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

Read Also: ഷൂട്ടിംഗ് നടന്നാലും ഇല്ലെങ്കിലും കര്‍ഷക സംഘത്തിന്റെ ജാഥയ്ക്ക് പോകണം: നടന്റെ ആവശ്യം കേട്ട് ഞെട്ടി സംവിധായകൻ

Share
Leave a Comment