KottayamLatest NewsKeralaNattuvarthaNews

ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നും വീണ് മലയാളി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്

കോട്ടയം: ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണ് കോട്ടയം കൈപ്പുഴ സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി മരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്‌മോന്‍ തോമസിന്റെ മകള്‍ ഡോണ ജെസ്സി ദാസ്(18) ആണ് മരിച്ചത്.

Read Also : ‘ഞാൻ കള്ളനാണെങ്കിൽ പിന്നെ ലോകത്തുള്ള ആരും സത്യസന്ധരല്ല’: പ്രധാനമന്ത്രിയെ പരിഹസിച്ച് അരവിന്ദ് കെജ്‌രിവാൾ

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലം പൊലീസ് സന്ദർശിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

Read Also : ഒരു ട്രെയിന്‍ വന്നെന്ന് കരുതി അതില്‍ എന്താണിത്ര അഭിമാനിക്കാനുള്ളത് : എകെ ബാലന്‍

ബെംഗളൂരു ജെയിന്‍ കോളേജില്‍ ബി.കോം ഒന്നാം വര്‍ഷ വിദ്യാർത്ഥിനിയായിരുന്നു ഡോണ. സൗദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാർത്ഥിനിയാണ്. സംസ്കാരം പിന്നീട് നടക്കും. അമ്മ: മാറിക തടത്തില്‍ ജെസ്സി. സഹോദരി: ഡ്രിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button