കോഴിക്കോട്: കാൻസറിനോട് പോരാടി ഒടുവിൽ ഓർമയായ നന്ദു മഹാദേവയെ മലയാളികൾക്ക് മറക്കാനാകില്ല. നന്ദുവിന്റെ ധൈര്യവും ആത്മവിശ്വാസവും പുഞ്ചിരിയും ഇന്നും ഒരു നൊമ്പരത്തോടെ മാത്രമേ മലയാളികൾക്ക് ഓർമിക്കാനാകൂ. ഇന്നീ വിഷുദിനത്തിൽ നന്ദുവിനെ കുറിച്ച് ഓർക്കുകയാണ് അമ്മ ലേഖ. ലേഖയുടെ നൊമ്പര കുറിപ്പ് വൈറലാകുകയാണ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ലേഖ തന്റെ വിഷമം പ്രകടിപ്പിച്ചത്.
വൈറൽ ഫേസ്‌ബുക്ക് പോസ്റ്റ്:
പ്രിയപെട്ടവർക്ക് നന്ദുവിന്റെയും എന്റെയും വിഷു ആശംസകൾ ❤️
വിഷുവിനു ഒരു പോസ്റ്റ് നന്ദു മുടക്കാറില്ല അത് ഇന്നും അങ്ങനെ തന്നേ
ജീവിതത്തിന്റെ ഏതൊരു അവസ്ഥയിലും പോസിറ്റീവ് മാത്രം ചിന്തിച്ചവൻ…
പുഞ്ചിരി ഓടെ അല്ലാതെ ആ മുഖം ഞാൻ കണ്ടിട്ടില്ല…
പല സങ്കടങ്ങൾ എന്റെ ഉള്ളിൽ ഉണ്ട് എങ്കിലും അവന്റെ മുഖത്തു നോക്കുമ്പോൾ ഒക്കെ എങ്ങോ മറയും കാരണം അവൻ നൽകുന്ന ആ പുഞ്ചിരിയിൽ എന്റെ ഹൃദയം നിറയും
അതിനു ഇന്നും ഒരു മാറ്റവും ഇല്ല എന്റെ ഹൃദയത്തിലേയ്ക്ക് തിരിച്ചു പോയവൻ എന്നിൽ നിറഞ്ഞു നിൽക്കുന്നവൻ
ഇന്നും സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ ജ്വലിച്ചു തന്നേ നിൽക്കുന്നു.
ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം
എന്റെ പ്രിയപെട്ടവർക്ക് എന്റെയും നന്ദുവിന്റെയും എല്ലാം നന്മയും ഐശ്വര്യവും നിറഞ്ഞ വിഷു, പെരുന്നാൾ ആശംസകൾ
Post Your Comments