KeralaLatest NewsNews

മയക്കുമരുന്ന് വിൽപ്പന: രണ്ടു യുവാക്കൾ അറസ്റ്റിൽ

വയനാട്: മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. രണ്ട് സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ് സർക്കിൾ സംഘവും തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് സംഘവും തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ പുലർച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ എംഡിഎംഎ പിടികൂടി. 9.506 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് നസൽ വി കെ ആണ് അറസ്റ്റിലായത്. കർണ്ണാടക ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരനായിരുന്നു ഇയാൾ.

Read Also: ‘ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം കാപട്യക്കാരല്ലേ? ഇലക്ഷന്റെ സമയത്ത് നമ്മളോട് പറയുന്നത് ജയിച്ച് കഴിഞ്ഞ് ചെയ്യുന്നുണ്ടോ?’

മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജിനോഷ് പി ആർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ വിനോദ് പി ആർ, ബിനു എം എം, ജോബിഷ് കെ യു, സനൂപ്, പ്രജീഷ് എ സി എക്‌സൈസ് ഡ്രൈവർ രമേശ് ബാബു എന്നിവരും ഉണ്ടായിരുന്നു.

തൃശൂരിൽ മയക്കുമരുന്ന് വിൽപ്പനക്കാരനായ യുവാവിനെയും എക്‌സൈസ് എംഡിഎയുമായി പിടികൂടി. സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 4.2 ഗ്രാം എംഡിഎംഎയുമായി പെരിങ്ങാവ് സ്വദേശി വിഷ്ണുവിനെ തൃശൂർ അഞ്ചേരി ആമോസ് കോർണറിൽ വച്ചാണ് പിടികൂടിയത്. രണ്ട് ആഴ്ചയോളം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് വിഷ്ണുവിനെ പിടികൂടാനായത്. രാത്രി 12 മണിക്ക് ശേഷം പുലർച്ചെ 5 മണി വരെയുള്ള സമയത്ത് ബൈക്കിൽ സഞ്ചരിച്ചാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read Also: അന്യജാതിക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു: ഭാര്യയെയും മകനെയും ഗൃഹനാഥന്‍ വെട്ടിക്കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button