തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയും മരിച്ചു. മദ്യലഹരിയിലുള്ള അച്ഛൻ നാഗരാജന്‍റെ ക്രൂരതയിൽ മകൾ ധൻസിഹ(11)യാണ് മരിച്ചത്.
കന്യാകുമാരി ചുങ്കാൻ കട പരശ്ശേരി രാജഗോപാൽ തെരുവിലാണ് ക്രൂര സംഭവം നടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടികളുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ശേഷം അച്ഛനും ആത്മഹത്യ ചെയ്യുകയായിരുന്നു.
Read Also : പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച വരുത്തിയ സംഭവം: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദ്ദേശം
പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments