കൊല്ലം: കൊല്ലത്ത് കഞ്ചാവ് വേട്ട. ചാത്തന്നൂർ മീനമ്പലത്ത് ഒരാൾ 1.405 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് പിടിയിലായി. ചാത്തന്നൂർ റേഞ്ച് ഇൻസ്‌പെകർ എം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനാട് ഇറവൂർ സ്വദേശി ഷിബു മോനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇയാൾ കൊല്ലം പാരിപ്പള്ളി കരിമ്പാലൂർ കോണത്തു വാടകയ്ക്ക് താമസിച്ചു കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി കേസുകൾ പോലീസിലും എക്‌സൈസിലും നിലവിലുണ്ട്.
Read Also: ‘നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്’: തട്ടിക്കൊണ്ടു പോയത് സഹോദരനാണെന്ന് ഷാഫിയുടെ പുതിയ വീഡിയോ
പാരിപ്പള്ളി കരിമ്പാലൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അസമയത്ത് യുവാക്കൾ തമ്പടിക്കുന്നു എന്ന വിവരത്തെത്തുടർന്ന് ഈ പ്രദേശത്ത് എക്സൈസ് ഷാഡോ നിരീക്ഷണം ശക്തമാക്കിയതിന്റെ ഫലമായാണ് അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് തൂക്കി വില്പന നടത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസ്സും എക്സൈസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രിവന്റീവ് ഓഫിസർമാരായ വിനോദ് ആർ.ജി, എ. ഷിഹാബുദ്ധീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു ഓ എസ് ,ജ്യോതി ജെ, അഖിൽ, പ്രശാന്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർ റാണി സൗന്ദര്യ എന്നിവർ എക്‌സൈസ് സംഘത്തിൽ പങ്കെടുത്തു.
Post Your Comments