KeralaLatest NewsNews

വന്ദേഭാരത് കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കും: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലയാളികൾക്കുള്ള വിഷുകൈനീട്ടമായ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയോടും കേന്ദ്ര റെയിൽവെ മന്ത്രിയോടും കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി പറയുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: മോദിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ അണ്ണാക്കിൽ പിരിവെട്ടിയ സന്ദിപാനന്ദഗിരി അസത്യം പ്രചരിപ്പിക്കുന്നു: സന്ദീപ് വാര്യർ

വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികൾ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേഭാരത് ട്രെയിൻ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഇടത് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ വന്ദേഭാരത് അനുവദിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവർ പറയുന്നത്. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം. വന്ദേഭാരതിന്റെ പതിമൂന്നാം നമ്പർ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസന കാര്യത്തിൽ മോദി സർക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് ലക്ഷം കോടി ചിലവഴിച്ച് കേരളത്തെ കടക്കെണിയിലാക്കി വലിയ തോതിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന സിൽവർലൈൻ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു. വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി സർക്കാർ നടപ്പാക്കാൻ ശ്രമിച്ച സിൽവർലൈൻ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കൾ വന്ദേഭാരതിനെതിരെ തിരിയാൻ കാരണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: സൗദിയില്‍ നിന്ന് 325 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തത് മലയാളി സംഘം,ചതിയില്‍ പെട്ട് ജയിലിലായത് നിരപരാധികളായ മലയാളികളും

shortlink

Related Articles

Post Your Comments

Related Articles


Back to top button