അബുദാബി: രാജ്യത്ത് പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. റമദാൻ പ്രമാണിച്ചുള്ള അവധി ദിനങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. റമദാൻ 29ന് ആരംഭിച്ച് ശവ്വാൽ 3 വരെ അവധി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ ക്യാബിനറ്റ് തീരുമാന പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും തുല്യമായ ഔദ്യോഗിക പൊതു അവധികൾ അനുവദിക്കാനുള്ള യുഎഇ കാബിനറ്റിന്റെ തീരുമാനത്തിന് അനുസൃതമായാണ് അവധി പ്രഖ്യാപനം.
അതേസമയം, ഒമാനും സൗദിയും റമദാൻ പ്രമാണിച്ചുള്ള അവധികൾ പ്രഖ്യാപിച്ചു. ഒമാനിൽ പൊതു- സ്വകാര്യ മേഖലകളിൽ ഏപ്രിൽ 20 മുതൽ 24 വരെയാണ് അവധി. ഇതിൽ വാരാന്ത്യ ദിനങ്ങൾ ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധിയാണുള്ളത്.
അവധിയ്ക്ക് ശേഷം ഏപ്രിൽ 25 ന് വീണ്ടും ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. സ്വകാര്യ മേഖലയിൽ നാലു ദിവസമാണ് സൗദിയിൽ അവധി ദിനം.
Post Your Comments