
കൊച്ചി: 45 കിലോ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് യുവാക്കള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കര്‍ണാടക സ്വദേശി സുധീര്‍ കൃഷ്ണൻ, മലപ്പുറം വെളിയങ്കോട് സ്വദേശി നിധിൻ നാഥ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സുധീര്‍ കൃഷ്ണന് പത്ത് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. നിധിൻ നാഥിന് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
Read Also : സജാദും സുഹൃത്തും ചേർന്ന് യുവതിയെ പോലീസുകാരന്റെ വീട്ടിലെത്തിച്ചു, മൂവരും ചേർന്ന് കൂട്ടബലാത്സംഗം
2021 മാർച്ച് 20-നാണ് ആലുവയില്‍ 45 കിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത്.
Post Your Comments