തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പൊലീസുകാരനുൾപ്പെടെ മൂന്നുപേർക്ക് പത്തുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ച് വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് ബലാത്സംഗം ചെയ്ത കേസിലാണ് പൊലീസുകാരൻ ഉൾപ്പടെ മൂന്നു പ്രതികൾക്ക് പത്തുവർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. പാപ്പനംകോട് എസ്‌റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മൻസിലിൽ സച്ചു എന്ന സജാദ്(33), വിളവൂർക്കൽ, ചൂഴാറ്റുകോട്ട, വിളയിൽക്കോണം സെറ്റിൽമെന്റ് ലക്ഷംവീട് കോളനി ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത്(32), പൊലീസുകാരനായ ചൂഴാറ്റുകോട്ട, നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അസി. സെഷൻസ് ജഡ്ജി ബീബിനാ നാഥ് ആണ് ശിക്ഷിച്ചത്.
Read Also : തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
പ്രതികൾ 50,000 രൂപ വീതം പിഴയും അടയ്ക്കണം. കേസിൽ ഇരയായ യുവതിയുടെ അയൽവാസിയെ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് നാലാം പ്രതിയാക്കിയിരുന്നുയെങ്കിലും ഇയാൾ വിചാരണ ആരംഭിക്കുന്നതിനു മുൻപേ ആത്മഹത്യ ചെയ്തിരുന്നു. മൂന്നാം പ്രതി അഭയൻ തൃശൂർ ജില്ലയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. 2016-ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി സജാദ് യുവതിയെ ആശുപത്രിയിൽവെച്ചാണ് പരിചയപ്പെടുന്നതും തുടർന്ന് അടുപ്പത്തിൽ ആകുന്നതും.
നരുവാമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സി ഡി ജസ്റ്റിൻ ജോസ് ഹാജരായി.
Post Your Comments