തിരുവനന്തപുരം: നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിലേക്ക് പോകും. ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. ജൂൺ 5 മുതൽ 13 വരെയാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിട്ടുള്ളത്.
നോർക്കയാണ് യാത്രയുടെ ചെലവ് വഹിക്കുന്നത്. ജൂൺ 9 മുതൽ 11 വരെയാണ് സംഗമം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും ശ്രീരാമകൃഷ്ണനോടൊപ്പം അമേരിക്കയിലേക്കു പോകുന്നുണ്ട്.
Post Your Comments