തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേ ഭാരതിനെ തള്ളിപ്പറഞ്ഞ് മന്ത്രി അബ്ദു റഹ്മാന്‍. വന്ദേ ഭാരത ട്രെയിനെ കുറിച്ച് കേരളത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളവുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘ട്രെയിന്‍ കേരളത്തിന് അര്‍ഹതപ്പെട്ടത് തന്നെയാണ്. പക്ഷേ, വന്ദേ ഭാരതിന്റെ വേഗതയില്‍ കേരളത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ല. ജനശതാബ്ദി വേഗതയില്‍ മാത്രമെ ഓടിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് തന്നെ അവ്യക്തകള്‍ ഏറെ നിലനില്‍ക്കുന്നുണ്ട്. സ്റ്റോപ്പുകള്‍ സംബന്ധിച്ച് വ്യക്തയില്ല’ , മന്ത്രി ട്വന്റിഫോര്‍ ചാനലിനോട് പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വന്ദേ ഭാരത് കേരളത്തില്‍ എത്തിയത്. വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് ഒലവക്കോട് സ്റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേ ഭാരതിനെ കേരളം വരവേറ്റത്. ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കും. രണ്ട് വന്ദേഭാരത് എക്സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.
Post Your Comments