Latest NewsNewsIndia

രാജ്യത്ത് കയറ്റുമതി വളർച്ച റെക്കോർഡ് ഉയരത്തിൽ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ

മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 6 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്

രാജ്യത്ത് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് ഉയർന്നത്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ, 6 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും പെട്രോളിയം, ഫാർമ, കെമിക്കൽസ്, മറൈൻ തുടങ്ങിയ മേഖലകളിൽ ഉണ്ടായ മുന്നേറ്റമാണ് കയറ്റുമതി ഉയരാൻ കാരണമായത്. ഇത് സംബന്ധിച്ച് കണക്കുകൾ വ്യവസായ- വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് വ്യക്തമാക്കിയത്.

കയറ്റുമതിക്ക് പുറമേ, ഇറക്കുമതിയും ഇത്തവണ ഉയർന്നിട്ടുണ്ട്. 2021- 22 ലെ 613 ബില്യൺ ഡോളറിൽ നിന്ന് 2022-23 ൽ ഇറക്കുമതി 16.5 ശതമാനം വർദ്ധനവോടെ 714 ബില്യൺ ഡോളറാണ് ഉയർന്നത്. ഇതിനോടൊപ്പം തന്നെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഒരുമിച്ച് ഉയർന്നിട്ടുണ്ട്. 2021- 22 സാമ്പത്തിക വർഷത്തിലെ 676 ബില്യണിൽ നിന്ന് 14 ശതമാനം വർദ്ധനവോടെ 770 ഡോളറിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്മാർട്ട്ഫോൺ കയറ്റുമതി റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. ഐഫോണുകൾ അടക്കം നിരവധി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ നിന്നും കയറ്റി അയച്ചത്.

Also Read: കുടവയര്‍ കുറയ്ക്കാന്‍ ഈ പച്ചക്കറികൾ കഴിയ്ക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button