KeralaLatest NewsNews

പ്രണയം നടിച്ച് വിവാഹിതയായ അറുപതുകാരിയിൽ നിന്നും കോടികൾ തട്ടിയെടുത്തു: യുവാവിനെതിരെ കേസ്

കണ്ണൂർ: പ്രണയം നടിച്ചു വിവാഹിതയായ അറുപതുകാരിയിൽ നിന്നും കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ദിനേശൻ എന്നയാൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് കോടി നാൽപത്തിയഞ്ച് ലക്ഷം രൂപയാണ് ഇയാൾ അറുപതുവയസുകാരിയുടെ പക്കൽ നിന്നും തട്ടിയെടുത്തത്.

Read Also: ‘വന്ദേ ഭാരത് ട്രെയിൻ കേരളത്തിലേക്ക് അയച്ചപ്പോൾ മലയാളികളുടെ രണ്ട് ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി ലാഭിച്ചത്’

ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അറുപതുവയസുകാരിയുടെ നഗ്നചിത്രം യുവാവ് പകർത്തിയിരുന്നു. പണം തന്നില്ലെങ്കിൽ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി. പലതവണയായി ഇവർ പണം നൽകിയെങ്കിലും വീണ്ടും ഭീഷണി തുടർന്നു. ഇതോടെയാണ് ഇവർ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കി.

Read Also: ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് സംസ്ഥാന സർക്കാരിന്റേയും നയം: വിമർശനവുമായി വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button