ശരീരഭാരം കുറച്ച് നല്ല സ്ലിം ആവണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍, അവര്‍ക്കായിതാ ക്യാബേജ് കൊണ്ട് ഒരുഗ്രന്‍ ജ്യൂസ്. ശരീരഭാരം കുറയ്ക്കാന്‍ ഇത്. ദിവസവും ഒരു കപ്പ് ക്യാബേജ് ജ്യൂസ് കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ക്യാബേജ് ജ്യൂസ് ശരീര ഘടന മെച്ചപ്പെടുത്തും. കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഇത് ഉത്തമമാണെന്നും പഠനങ്ങള്‍ പറയുന്നു.
ഒരു ഗ്ലാസ് ക്യാബേജ് ജൂസില്‍ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ദഹനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ക്യാബേജ് ഉത്തമമാണ്. ക്യാബേജിനൊപ്പം ഇഞ്ചി ചേര്‍ത്ത് ജ്യൂസാക്കുന്നത് അത് കൂടുതല്‍ സ്വാദിഷ്ടമാക്കാം. ഇതിനോടൊപ്പം അല്പം നാരങ്ങാനീരു ചേര്‍ക്കുന്നതും രുചികരമായിരിക്കും. അള്‍സര്‍ ഇല്ലാതാക്കാന്‍ ക്യാബേജ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും.
ഇതാ ക്യാബേജ് കൊണ്ട് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് കാബേജ് ജ്യൂസ്.
Read Also : മദ്യപിച്ച് വഴക്കിട്ടു: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
ചേരുവകള്‍
ക്യാബേജ്- 1 കപ്പ് (ചെറുതായി അരിഞ്ഞത്)
മാങ്ങ- 2 എണ്ണം
കൈതച്ചക്ക- 1 കപ്പ് (കഷണങ്ങളാക്കിയത്)
പഞ്ചസാര- 1 കപ്പ്
ചെറുനാരങ്ങാ നീര്- 1 ടേബിള്‍ സ്പൂണ്‍
മാതളനാരകത്തിന്റെ അല്ലി- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ക്യാബേജും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസ് അടിക്കുക. അതിലേക്ക് കൈതച്ചക്കയും മാങ്ങയും ചേര്‍ത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക. ജ്യൂസിന് രുചി കൂടാന്‍ കുറച്ച് ചെറുനാരങ്ങ നീര് ചേര്‍ത്ത് യോജിപ്പിക്കുക. ഒരു ക്ലാസിലേക്ക് അരിച്ചെടുത്തതിന് ശേഷം അതിന്റെ മുകളിലേക്ക് മാതളനാരകത്തിന്റെ അല്ലി ചേര്‍ക്കുക. മാങ്ങയോ കൈതച്ചക്കയോ വച്ച് അലങ്കരിക്കാം.
Post Your Comments