KeralaLatest NewsNews

യുവാവിനെ ന​ഗ്നനാക്കി മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന അഞ്ച് പേർ കൂടി പിടിയില്‍ 

തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് വർക്കലയിൽ യുവാവിനെ ​ന​ഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന 5 പേർ കൂടി പിടിയിലായി. ഒന്നാം പ്രതി ലക്ഷ്മിപ്രിയ നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

വര്‍ക്കല അയിരൂരിലാണ് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനി ലക്ഷ്മി പ്രിയയും സുഹൃത്തുക്കളും ചേർന്ന് ന​ഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വര്‍ക്കല സ്വദേശിയും ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയപ്പോൾ അവിടെ വച്ച് മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കാറിൽ വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദ്ദിച്ചു.

മൊബൈൽ ഫോണിന്‍റെ ചാര്‍ജര്‍ നാക്കിൽ വച്ച് ഷോക്കടിപ്പിച്ചെന്നും കഞ്ചാവ് വലിപ്പിച്ചെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button