Latest NewsNewsIndiaInternational

ഋഷി സുനകുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര, സാമ്പത്തിക മേഖലകളിലെ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര ഓഫീസുകളുടെ സുരക്ഷയെ കുറിച്ചും ഇരുവരും സംസാരിച്ചു.

Read Also: തലയില് വിഗ്ഗും വച്ച് പിടിപ്പിച്ച് മുഖത്ത് പുട്ടീം അടിച്ച് വന്ന് വീമ്പ് പറയും മുൻനിര-രണ്ടാംനിര നായകനടന്മാർ! കുറിപ്പ്

രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം വിദേശത്തേക്ക് കടന്ന കുറ്റവാളികളെ തിരികെ എത്തിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സഹായം തേടുകയും ചെയ്തു. ബൈശാഖി ആഘോഷത്തിന്റെ ആശംസകൾ പ്രധാനമന്ത്രി ഋഷി സുനകിനെ അറിയിച്ചു.

ഇന്ത്യൻ ഹൈക്കമ്മീഷനെതിരായ ആക്രമണം ബ്രിട്ടൻ അംഗീകരിക്കുന്നില്ലെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻറേയും അവിടെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുനൽകുന്നതായും ഋഷി സുനക് വ്യക്തമാക്കി.

Read Also: ശിവശങ്കറിനെതിരായ ഹൈക്കോടതി വിധി: കോഴ ഇടപാടിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം അടിവരയിടുന്നതെന്ന് വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button