ചെന്നൈ: തമിഴ്നാട്ടിൽ 45 കേന്ദ്രങ്ങളിൽ ആർഎസ്എസ് റാലി നടത്താൻ പോലീസ് അനുമതി നൽകി. ഏപ്രിൽ 16നാണ് സംസ്ഥാനത്ത് ആർഎസ്എസ് റാലികൾ നടത്തുന്നത്. റാലിയും പൊതുയോഗവും നടക്കുന്ന ഇടങ്ങളിൽ പോലീസ് സുരക്ഷ ശക്തിപ്പെടുത്താൻ ഡിജിപി ശൈലേന്ദ്ര ബാബു നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ, ആർഎസ്എസ് റാലിക്ക് അനുമതി നൽകിയ മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച അപ്പീൽ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് ആർഎസ്എസിന് റാലി നടത്താൻ പോലീസ് അനുമതി നൽകിയത്. ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിച്ചാണ് സർക്കാർ അപ്പീൽ നൽകിയത്.
Post Your Comments