ThiruvananthapuramLatest NewsKeralaNattuvarthaNews

ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല: തുറന്നു പറഞ്ഞ് കെ മുരളീധരന്‍

തിരുവനന്തപുരം: താന്‍ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലന്ന് കെ മുരളീധരന്‍ എംപി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്ന കാര്യം കെ മുരളീധരന്‍ അറിയിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ തുറന്ന ചര്‍ച്ച അനിവാര്യമാണെന്നും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കലാപമൊന്നുമില്ലെന്നും മുരളീധരൻ പറഞ്ഞു.

‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. കാലാകാലങ്ങളില്‍ വിട്ടുപോയ പാര്‍ട്ടികളെ യുഡിഎഫിലേക്ക് കൊണ്ടുവന്നാലേ നിയമസഭ തിരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയൂ. പഴയ ശക്തി കോണ്‍ഗ്രസിനില്. എന്നാല്‍, ഇന്ത്യയില്‍ ചലനങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ കഴിയൂ. അത് കൊണ്ട് എല്ലാ മതേതര പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണം,’ കെ മുരളീധരന്‍ പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

കേരളത്തില്‍ നിന്നും ഒരു കോണ്‍ഗ്രസ് നേതാവ് ബി ജെ പിയില്‍ പോകുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് ചോദിക്കണമെന്നും കാരണം മോദിയും ഷായുമായുമൊക്കെ ബന്ധമുളളത് അദ്ദേഹത്തിനാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button