KeralaLatest NewsEntertainment

ശ്രീനിവാസൻ പലരുടെയും ജീവിതം തകർത്ത കഥകളെക്കുറിച്ച് ഒരു പുസ്തകം തന്നെ ഞാൻ എഴുതാം – ശാന്തിവിള ദിനേശ്

മോഹൻലാലിനെ കാപട്യക്കാരൻ എന്ന് പറഞ്ഞ ശ്രീനിവാസനെതിരെ നിരവധി തെളിവുകൾ നിരത്തി ശാന്തിവിള ദിനേശ്. ശ്രീനിവാസൻ പലരുടെയും ജീവിതം തകർത്തിട്ടുണ്ടെന്നും പലരുടെയും തിരക്കഥകൾ സ്വന്തമാക്കി സിനിമകൾ ഉണ്ടാക്കിയെന്നും ശാന്തിവിള പറയുന്നു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഇങ്ങനെ:

‘സന്തോഷ് പൊയ്കയിൽ എന്നോ മറ്റോ പേരുള്ള ഒരു കവി ഇദ്ദേഹത്തിന് ഒരു കഥ കൊണ്ടു കൊടുത്തു. ഇദ്ദേഹം അതിൽ നിന്ന് ചുരണ്ടിയതാണ് കഥ പറയുമ്പോൾ എന്ന സിനിമയെന്ന് പറഞ്ഞ് കേസ് കൊടുത്തു. അയാളെ പറ്റി ഇന്നലെ എന്നെ വിളിച്ച് ഒരാൾ പറ‍ഞ്ഞു. മുറുക്കാൻ കടയിലൊക്കെ കാണുന്ന നിരയുള്ള ഒരു വാടക വീട്ടിൽ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നു. കഥ പറയുമ്പോൾ എന്ന സിനിമ ശ്രീനിവാസനും മുകേഷും കൂടി നിർമ്മിച്ച് അത് കുചേലനാക്കാൻ വേണ്ടി എത്രയോ രൂപയ്ക്ക് രജിനികാന്തിന് വിറ്റ് കോടീശ്വരനായ ശ്രീനിവാസൻ ആ കവിക്ക് സ്വന്തമായി കയറിക്കിടക്കാനുള്ള വീട് വെച്ചോയെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൊടുത്തില്ലല്ലോ. കൊടുക്കൂല. ചമ്പക്കുളം തച്ചൻ അടക്കം എത്ര സിനിമകളുടെ കഥയിലാണ് ശ്രീനിവാസാ നിങ്ങൾ പ്രതിപ്പട്ടികയിലായത്.

മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞത് അസ്ഥാനത്തായിപ്പോയി. നിങ്ങൾ ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെയാണ് പോവുന്നത്. ഡയാലിസിസ് നടത്തുന്നത് കൊണ്ടാണ് നിങ്ങൾ കഴിഞ്ഞ് പോവുന്നത്. നിങ്ങൾക്കൊരുപാട് പേരുടെ പ്രാർത്ഥന വേണം. ആ പ്രാർത്ഥനയിൽ മോഹൻലാലിന്റെ പ്രാർത്ഥനയുമുണ്ടാവും. അങ്ങനെയുള്ള ഈ സന്ദർഭത്തിൽ മോഹൻലാൽ എല്ലാം കാപട്യങ്ങളുടെയും വിള നിലമാണെന്നും ഞാനെല്ലാത്തിന്റെയും മൂർത്തി ഭാവമാണെന്നുമുള്ള സ്വയം വിലയിരുത്തൽ ഒരുപാട് കടന്ന കൈയ്യായിപ്പോയി.

ചെറിയ ലോകവും വലിയ മനുഷ്യരും എന്ന സിനിമ ചെയ്ത ചന്ദ്രശേഖറടക്കം ട്രാഫിക്കെടുത്ത രാജേഷ് പിള്ളയുൾപ്പെടെ പറഞ്ഞ കഥകളുണ്ട്. ശ്രീനിവാസനെക്കുറിച്ച് ഇഷ്ടം പോലെ കഥകളുണ്ട്. അദ്ദേഹം കോമഡിയായി പറയുമായിരിക്കും പക്ഷെ പലരുടെയും ജീവിതം തകർത്ത കഥകളുണ്ട്. മോഹൻലാലിന്റെ കാപട്യങ്ങളെക്കുറിച്ചൊരു പുസ്തകം ശ്രീനിവാസനെഴുതുകയാണെങ്കിൽ ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരു പുസ്തകം ഞാനെഴുതാം,’ – ശാന്തിവിള ദിനേശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button