കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,620 രൂപയും പവന് 44,960 രൂപയുമായി.
Read Also : ദുരിതാശ്വാസനിധി ഫണ്ട് തിരിമറി റിവ്യു ഹര്‍ജി തള്ളി, ഹര്‍ജിക്കാരനെ പരിഹസിച്ച് ലോകായുക്ത
ഏപ്രിൽ അഞ്ചിന് പവന് 45,000 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയും വീണ്ടും വില ഇപ്പോള്‍ ഉയരുകയും ചെയ്തിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,00 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. വരും ദിവസങ്ങളിൽ വീണ്ടും വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ചു. 81 രൂപയാണ് വിപണി വില. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Post Your Comments