Latest NewsIndiaNews

കാമുകനുമായി സെക്സ് ചാറ്റ്, വിവിധ ഹോട്ടലുകളിൽ പലതവണ കൂടിക്കാഴ്ച; കൈയ്യോടെ പിടിച്ചപ്പോൾ കൊലപാതകം

ന്യൂഡൽഹി: ഗോകുൽപുരിയിലെ ദമ്പതിമാരുടെ കൊലപാതകത്തിൽ മരുമകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ മോണിക്ക വർമ (29), കാമുകൻ ആശിഷ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് രണ്ട് ദിവസം കഴിഞ്ഞാണ് അറസ്റ്റ്. കാമുകനും മരുമകളും തമ്മിലുള്ള അവിഹിതബന്ധം തിരിച്ചറിഞ്ഞ അമ്മായിഅച്ചൻ ഇത് ചോദ്യം ചെയ്തതോടെയാണ് ഇവരെ കൊലപ്പെടുത്താൻ മോണിക്ക പദ്ധതിയിട്ടത്.

ഗോകുല്‍പുരിയിലെ വീട്ടില്‍ രാധേശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ മരുമകൾ മോണിക്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഫോണും പോലീസ് പരിശോധിച്ചു.  കാമുകനുമൊത്തുള്ള സെക്സ് ചാറ്റുകൾ പോലീസ് പിടിച്ചെടുത്തു. ചോദ്ദ്യം ചെയ്യലിൽ മോണിക്ക കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനുമൊത്ത് ഒരുമിച്ച് ജീവിക്കുന്നതിന് വേണ്ടിയാണ് ഭർത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നായിരുന്നു മോണിക്കയുടെ മൊഴി.

Also Read:സവര്‍ക്കറുടെ ജന്മദിനം ഇനി ‘സ്വാതന്ത്ര്യവീര്‍ ഗൗരവ് ദിന്‍’, ആഘോഷത്തിന് ഒരുങ്ങി മഹാരാഷ്ട്ര

ആശിഷുമായുള്ള ബന്ധം ഭർത്താവും ഇയാളുടെ വീട്ടുകാരും കൈയ്യോടെ പൊക്കിയിരുന്നു. ഗോകുല്‍പുരിയിലെ വീടും പുരയിടവും വില്‍ക്കാനുള്ള നീക്കങ്ങള്‍ ഭര്‍തൃവീട്ടുകാര്‍ വേഗത്തിലാക്കിയതിനാലാണ് കൊലപാതകം പെട്ടെന്ന് നടപ്പിലാക്കിയതെന്നും പ്രതി വ്യക്തമാക്കി. യുവതിയും കാമുകനും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കാമുകന്‍ ആശിഷും ഇയാളുടെ കൂട്ടാളിയും ഞായറാഴ്ച രാത്രി ഗോകുല്‍പുരിയിലെ വീട്ടിലെത്തിയിരുന്നു. രഹസ്യമായി വീടിനുള്ളിൽ ഒളിച്ചിരുന്ന ഇവർ രാത്രിയിലാണ് വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകം എന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. ഇതിനായി പണവും സ്വർണവും ഇവിടെ നിന്നും ഒളിപ്പിക്കുകയും ചെയ്തു.

രാധേശ്യാം-വീണ ദമ്പതിമാരുടെ മകനായ രവിയും മോണിക്കയും 2016-ലാണ് വിവാഹിതരാകുന്നത്. വിവാഹശേഷം മോണിക്ക തന്റെ ജോലി ഉപേക്ഷിച്ച് ഭർത്താവിന്റെ കുടുംബത്തോടൊപ്പം താമസമായി. സൗഹൃദങ്ങളും ബന്ധങ്ങളും ഇതിനിടെ മുറിഞ്ഞു. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായ മോണിക്ക ആശിഷ് എന്ന യുവാവുമായി അടുപ്പത്തിലായി. ഇത് പ്രണയമായി മാറി. തനിക്ക് ഒരു മകനുണ്ടെന്ന വിവരം മോണിക്ക ആശിഷിനോട് പറഞ്ഞിരുന്നു. അതൊന്നും വിഷയമല്ലെന്നും ഒരുമിച്ച് ജീവിക്കാമെന്നും കാമുകൻ പറഞ്ഞതോടെ മോണിക്ക ഇയാളെ വിശ്വസിച്ചു. ആദ്യമൊക്കെ സെക്സ് ചാറ്റ് നടത്തിയിരുന്നു. പിന്നീട് ഇവർ വിവിധ ഹോട്ടലുകളിൽ പലതവണ കൂടിക്കാഴ്ചകൾ നടത്തി.

കാമുകനുമായുള്ള മോണിക്കയുടെ സെക്‌സ് ചാറ്റ് ഭര്‍ത്താവ് കണ്ടുപിടിച്ചിരുന്നു. യുവതിയെ ഭർത്താവിന്റെ മാതാപിതാക്കൾ നിരീക്ഷിക്കാൻ തുടങ്ങി. ഫോൺവിളികൾ കുറഞ്ഞെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം മോണിക്ക ആശിഷിനെ കാണാൻ പോകുമായിരുന്നു. ഇതിനിടെയാണ് ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കി പണമെല്ലാം സ്വന്തമാക്കി ഒരുമിച്ച് ജീവിക്കാമെന്ന് കമിതാക്കള്‍ തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button