Latest NewsKeralaNews

ലക്ഷങ്ങളും കോടികളും ചെലവഴിച്ച് കല്യാണ മാമാങ്കം നടത്തുന്ന ഇക്കാലത്ത് ലളിതമായ രീതിയില്‍ മകന്റെ കല്യാണം നടത്തി എംഎല്‍എ

കേരളത്തില്‍ ആഡംബര കല്യാണങ്ങള്‍ക്കും സ്ത്രീധന സമ്പ്രദായത്തിനും പൊളിച്ചെഴുത്ത് അനിവാര്യം, സഖാവ് ഡി.കെ മുരളി എം.എല്‍.എ മകന്റെ കല്യാണം നടത്തിയത് വളരെ ലളിതമായി: ഇതുപോലെ എല്ലാവര്‍ക്കും ചിന്തിച്ചുകൂടെ എന്ന ചോദ്യവുമായി എ.എ റഹിം

തിരുവനന്തപുരം: ലക്ഷങ്ങളും കോടികളും ചെലവഴിച്ച് രണ്ട് ദിവസം നീളുന്ന ആഡംബര കല്യാണങ്ങള്‍ നടത്തുന്ന ഈ നാട്ടില്‍ വളരെ ലളിതമായ രീതിയില്‍ മകന്റെ വിവാഹം നടത്തി വാമനപുരം എംഎല്‍എ ഡി.കെ മുരളി സമൂഹത്തിന് മാതൃകയായി എന്ന് എം.എ റഹിം എം.പി. വിവാഹ ദിവസം ആറ് അഗതിമന്ദിരങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള തുക കൈമാറുകയും, ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കുകയും ചെയ്തുവെന്നും എം.പി ചൂണ്ടിക്കാട്ടുന്നു. എത്രമേല്‍ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് ഒരു ജനപ്രതിനിധി പ്രവര്‍ത്തിക്കേണ്ടത് എന്ന് സഖാവ് ഡി. കെ മുരളി മാതൃകയാകുന്നുവെന്നും എ.എ റഹിം എം.പി ഫേസ്ബുക്കില്‍ കുറിച്ചു.

Read Also: ബന്ധുവിന്‍റെ വീട് പെയിന്‍റിംഗിനിടെ കടന്നൽ കൂടിളകി : കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

ഇങ്ങനെയും ഒരു കല്യാണക്കുറി??

‘വാമനപുരം എംഎല്‍എ സഖാവ് ഡി കെ മുരളിയുടെ മകന്റെ വിവാഹമാണിന്ന്. എന്റെ കോളേജ് കാലംമുതല്‍ ഡി കെ യുടെ വീടുമായി ഏറ്റവും അടുത്ത ബന്ധമുണ്ട് എനിക്ക്.
പക്ഷേ ഞാനുള്‍പ്പെടെ ആര്‍ക്കും വിവാഹത്തിന് ക്ഷണമില്ല. ആരെയും വിളിക്കാതെ അങ്ങേയറ്റം ലളിതമായി അതിലേറെ മാതൃകാപരമായി ഒരു കല്യാണം. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന വിവാഹം. ഈ സന്തോഷത്തിന്റെ ഭാഗമായി അദ്ദേഹം ആറ് അഗതിമന്ദിരങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി. ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. എത്രമേല്‍ സാമൂഹ്യ പ്രതിബദ്ധതയോടെയാണ് ഒരു ജനപ്രതിനിധി പ്രവര്‍ത്തിക്കേണ്ടത് എന്ന് സഖാവ് ഡി.കെ മുരളി മാതൃകയാകുന്നു’.

‘കേരളത്തിലെ,വര്‍ദ്ധിച്ചു വരുന്ന വിവാഹ ചിലവുകള്‍, ആഡംബരങ്ങള്‍, അതിനായി ചിലവഴിക്കുന്ന ലക്ഷങ്ങള്‍ ഭൂരിഭാഗം മലയാളികളെയും വലിയ കടക്കാരാക്കുന്നു. സ്ത്രീധനമെന്ന കുറ്റകൃത്യം കടമയും നാട്ടുനടപ്പുമായി രക്ഷകര്‍ത്താക്കള്‍ തന്നെ സ്വയം നിര്‍വഹിച്ചു കൊടുക്കുന്നു. ഈ ധൂര്‍ത്തിലും പ്രാകൃതമായ സ്ത്രീധനത്തിലുമെല്ലാം വലിയ പൊളിച്ചെഴുത്ത് അനിവാര്യമാണ്.നാം ഒരുപാട് മാറിയേ മതിയാകൂ…പുതിയ തലമുറ ഇക്കാര്യത്തില്‍ മാതൃകാപരമായ,ധീരമായ നിലപാടുകള്‍ സ്വീകരിക്കണം. ഇവിടെ അനുപമയും ബലമുരളിയും ഈ ധീരമായ തീരുമാനത്തിന്റെ ഭാഗമായി. ഇത്തരം മാതൃകകള്‍ കേരളത്തിനാകെ പ്രചോദനമാണ് .
നന്മ നിറഞ്ഞ മനോഹരമായ മാതൃക. സഖാവ് ഡി കെ മുരളിയ്ക്കും,മകനും,വധുവിനും ഇരു കുടുംബങ്ങള്‍ക്കും ആദരവോടെ അഭിനന്ദനം നേരുന്നു. ഭാവി ജീവിതത്തില്‍, ബാലമുരളിക്കും അനുപമയ്ക്കും ഹൃദയം നിറഞ്ഞ നന്മകള്‍ ആശംസിക്കുന്നു’

shortlink

Related Articles

Post Your Comments

Related Articles


Back to top button