Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaInternational

ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നു, റഷ്യയ്‌ക്കൊപ്പം നിൽക്കുന്നത് ചരിത്രത്തിലെ തെറ്റായ നീക്കം: ഉക്രെയിൻ

കൈവ്: ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധമാണ് ഉക്രെയിൻ ആഗ്രഹിക്കുന്നതെന്ന് ഉക്രെയിൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. റഷ്യയ്‌ക്കൊപ്പം നിൽക്കുക എന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണെന്നാണ് അർത്ഥമാക്കുന്നതെന്നും ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധമാണ് ഉക്രെയിൻ ആഗ്രഹിക്കുന്നതെന്നും എമിൻ ധപറോവ പ്രസ്താവിച്ചു.

പാകിസ്ഥാനുമായുള്ള ഉക്രെയിനിന്റെ ബന്ധം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമല്ലെന്നും പാകിസ്ഥാനുമായുള്ള സൈനിക ബന്ധം മൂന്ന് പതിറ്റാണ്ട് മുമ്പാണ് ആരംഭിച്ചതെന്നും ധപറോവ വ്യക്താമാക്കി.

ആഗോള നേതാവെന്ന നിലയിലും ജി 20 യുടെ നിലവിലെ അധ്യക്ഷനെന്ന നിലയിലും ഇന്ത്യയുടെ സ്ഥാനം കണക്കിലെടുക്കുമ്പോൾ മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധം വിപുലീകരിക്കാൻ ഉക്രെയിൻ ആഗ്രഹിക്കുന്നതിനാൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ഉടൻ തന്നെ കൈവ് സന്ദർശിക്കുമെന്ന് ധപറോവ പ്രത്യാശ പ്രകടിപ്പിച്ചു.

വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ആർഎസ്എസുകാർ ഇരകൾ: അപരാധികളല്ലെന്ന് സുപ്രീംകോടതി

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉക്രെയിൻ സന്ദർശിക്കാൻ ക്ഷണിച്ച ധപറോവ നിർണായകമായ സൈനിക സാങ്കേതിക വിദ്യകളും വൈദഗ്ധ്യവും ഇന്ത്യയുമായി പങ്കിടാനുള്ള ഉക്രെയ്നിന്റെ സന്നദ്ധത ഉയർത്തിക്കാട്ടുകയും ചെയ്തു. ഉക്രെയ്നിലെ യുദ്ധം റഷ്യയുടെ സൈനിക ശേഷി പര്യാപ്തമല്ലെന്ന് തെളിയിച്ചതായും റഷ്യയുടെ ടാങ്കുകൾ ‘ഒറ്റ പീരങ്കി വെടിവയ്പ്പിൽ തകർക്കാൻ’ കഴിയുമെന്നും ധപറോവ പറഞ്ഞു.

ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയും ഉക്രെയ്‌നും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയതും ഉപയോഗിക്കപ്പെടാത്തതുമായ സാധ്യതയുണ്ടെന്നും എമിൻ ധപറോവ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button