KeralaLatest NewsNews

മയക്കുമരുന്ന് വേട്ട: റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു യുവാക്കളെ മെത്താംഫിറ്റമിനുമായി കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ മണലൂർ സ്വദേശികളായ ശ്രീജിത്ത് (22 വയസ്സ്), അൽകേഷ് (22 വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം 22 ഗ്രാം മെത്താംഫിറ്റമിൻ ഉണ്ടായിരുന്നു. പാലക്കാട് എക്‌സൈസ് റേഞ്ച് സംഘവും, റെയിൽവേ സംരക്ഷണ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Read Also: ‘മുഹമ്മദ് റിയാസിന് മത തീവ്രവാദ സംഘടനകളുമായി ബന്ധം, റിയാസിനെ മന്ത്രിയാക്കിയത് അവരുടെവോട്ടു കിട്ടാൻ’: കെ സുരേന്ദ്രന്‍

എക്‌സൈസ് ഇൻസ്പെക്ടർ എൻ രാജേഷ്, അസ്സിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ വൈ സെയ്ദ് മുഹമ്മദ്, പ്രിവന്റീവ് ഓഫീസർ റിയാസ്, സിഎഒമാരായ രജിത്ത്, ബഷീർ, സതീഷ് എന്നിവരും, RPF അസിസ്റ്റന്റ് സബ് ഇൻസ്പക്ടർമാരായ സുനിൽ കെ സജി അഗസ്റ്റിൻ, കെ സുനിൽകുമാർ എന്നിവരും ടീമിലുണ്ടായിരുന്നു.

Read Also: കേരളത്തിലേയ്ക്കാണ് പ്രധാനമന്ത്രി മോദിയുടെ നോട്ടം എന്ന അടികുറിപ്പോടെ ചിത്രം പങ്കുവെച്ച് അനൂപ് ആന്റണി

shortlink

Related Articles

Post Your Comments

Related Articles


Back to top button