ThiruvananthapuramKeralaNattuvarthaLatest NewsNews

ശ​മ്പ​ളം ന​ൽ​കി​യി​ല്ല, ജോ​ലി തയ്യാറാ​ക്കി ന​ൽ​കി​യ യു​വാ​വി​നെ സംഘം ചേർന്ന് മ​ർ​ദ്ദി​ച്ച യുവതി അറസ്റ്റിൽ

ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ പൂ​ർ​ണി​മ(23)യെ​യാ​ണ് അറസ്റ്റ് ചെയ്തത്

വി​ഴി​ഞ്ഞം: ശ​മ്പ​ളം ന​ൽ​കി​യി​ല്ലെ​ന്ന പേ​രി​ൽ ജോ​ലി ഏ​ർ​പ്പാ​ടാ​ക്കി ന​ൽ​കി​യ യു​വാ​വി​നെ വി​ളി​ച്ച് വ​രു​ത്തി സം​ഘം ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നി​യാ​യ പൂ​ർ​ണി​മ(23)യെ​യാ​ണ് അറസ്റ്റ് ചെയ്തത്. വി​ഴി​ഞ്ഞം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി അ​നൂ​പ്(38) എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.

Read Also : മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കി: 15കാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി 

ഞാ​യ​റാ​ഴ്ച രാ​ത്രിയാണ് സംഭവം. വി​ഴി​ഞ്ഞം തെ​ന്നൂ​ർ​ക്കോ​ണ​ത്തെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് യു​വാ​വി​നെ മ​ർ​ദ്ദി​ച്ച​ത്. യു​വ​തി​ക്കൊ​പ്പം അ​നൂ​പി​നെ മ​ർ​ദ്ദി​ച്ച വി​ഴി​ഞ്ഞം സ്വ​ദേ​ശി​ക​ളാ​യ അ​ജി​ൻ, ഷാ​ഫി എ​ന്നി​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് പ​റ​ഞ്ഞു.

അ​നൂ​പി​നെ മ​ർ​ദ്ദി​ച്ച സം​ഘം അ​നൂ​പി​ന്റെ മോ​തി​രം, ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വാ​ച്ച് എ​ന്നി​വ പി​ടി​ച്ചു പ​റി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button