വിഴിഞ്ഞം: ശമ്പളം നൽകിയില്ലെന്ന പേരിൽ ജോലി ഏർപ്പാടാക്കി നൽകിയ യുവാവിനെ വിളിച്ച് വരുത്തി സംഘം ചേർന്ന് മർദ്ദിച്ച കേസിൽ യുവതി അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ പൂർണിമ(23)യെയാണ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ സ്വദേശി അനൂപ്(38) എന്ന യുവാവിനാണ് മർദ്ദനമേറ്റത്.
Read Also : മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കി: 15കാരി ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി
ഞായറാഴ്ച രാത്രിയാണ് സംഭവം. വിഴിഞ്ഞം തെന്നൂർക്കോണത്തെ വീട്ടിൽ വിളിച്ചുവരുത്തിയാണ് യുവാവിനെ മർദ്ദിച്ചത്. യുവതിക്കൊപ്പം അനൂപിനെ മർദ്ദിച്ച വിഴിഞ്ഞം സ്വദേശികളായ അജിൻ, ഷാഫി എന്നിവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
അനൂപിനെ മർദ്ദിച്ച സംഘം അനൂപിന്റെ മോതിരം, രണ്ടു മൊബൈൽ ഫോണുകൾ, വാച്ച് എന്നിവ പിടിച്ചു പറിച്ചതായും പരാതിയിൽ പറയുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments