ThiruvananthapuramKeralaNattuvarthaNews

പി​ക്ക​പ്പ് വാ​നി​നെ മ​റി​ക​ട​ന്നെ​ത്തി​യ സ്കൂ​ട്ട​ർ ബ​സി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി അപകടം : യുവാവിന് പരിക്ക്

വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ യു​വാ​വ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

വി​ഴി​ഞ്ഞം: പി​ക്ക​പ്പ് വാ​നി​നെ മ​റി​ക​ട​ന്നെ​ത്തി​യ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ എ​തി​രെ ബ​സി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി അപകടം. വി​ഴി​ഞ്ഞം സ്വ​ദേ​ശി​യാ​യ യു​വാ​വ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന് ആരോപണം: രക്ത പരിശോധനയും നടത്തിയില്ല

ഇ​ന്ന​ലെ വി​ഴി​ഞ്ഞം റോ​ഡി​ൽ പോ​സ്റ്റാ​ഫീ​സി​ന് സ​മീ​പ​മാണ് അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കൊ​ല്ലം ച​വ​റ​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലും, ആ​ഴി​മ​ല​യി​ലും സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തി​ന്‍റെ ബ​സി​ന​ടി​യി​ലേ​ക്കാ​ണ് യു​വാ​വി​ന്‍റെ സ്കൂ​ട്ട​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്.

വി​ഴി​ഞ്ഞം റോ​ഡി​ൽ പോ​സ്റ്റാ​ഫീ​സി​ന് സ​മീ​പ​ത്തെ തി​യ​റ്റ​ർ ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് നി​ന്ന് വി​ഴി​ഞ്ഞ​ത്തേ​ക്ക് പോ​യ ബൈ​ക്ക് യാ​ത്രക്കാര​ൻ ത​ന്‍റെ തൊ​ട്ടു​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​നെ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് വി​ഴി​ഞ്ഞം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ക​യാ​യി​രു​ന്ന തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തി​ന്‍റെ ബ​സി​ന് മു​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button