Latest NewsKeralaNews

സമാശ്വാസം പദ്ധതി: 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ നൽകിയതായി മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ‘സമാശ്വാസം’ പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. 2022-23 സാമ്പത്തിക വർഷം ‘സമാശ്വാസം’ പദ്ധതി മുഖേന സംസ്ഥാനത്ത് 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ച അർഹർക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാക്കിയത്.

Read Also: കോഴിക്കോട് നാദാപുരത്ത് പ്ലാസ്റ്റിക് ബോട്ടിലിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

നിർധന രോഗികളോട് കാരുണ്യമില്ലാത്ത സർക്കാരെന്ന് വരുത്തിത്തീർക്കാനാണ് വ്യാജവാർത്തയെന്ന് മന്ത്രി പറഞ്ഞു. ‘സമാശ്വാസം’ പദ്ധതിയിലൂടെ ലഭ്യമാക്കിയ ധനസഹായത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

സമാശ്വാസം 1 (ഡയാലിസിസ്) പദ്ധതി (പ്രതിമാസം 1100 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ (ലൈഫ് സർട്ടിഫിക്കറ്റും ബാങ്ക് അക്കൗണ്ട്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും) നൽകിയിട്ടുള്ള 1668 ഗുണഭോക്താക്കൾക്കും 2022 നവംബർ വരെയുള്ള ധനസഹായം അനുവദിച്ചു. (ചെലവഴിച്ച തുക 23165250 രൂപ)

സമാശ്വാസം 2 (വൃക്ക/കരൾ മാറ്റി വെക്കൽ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 50 ഗുണഭോക്താക്കൾക്കും 2023 ഫെബ്രുവരി വരെയുള്ള ധനസഹായം അനുവദിച്ചു. (ചെലവഴിച്ച തുക 1371000 രൂപ)

സമാശ്വാസം 3 (ഹീമോഫീലിയ) പദ്ധതി (പ്രതിമാസം 1000 രൂപ വീതം): ആവശ്യപ്പെട്ട രേഖകൾ നൽകിയിട്ടുള്ള 1058 ഗുണഭോക്താക്കൾക്കും 2022 നവംബർ വരെയുള്ള ധനസഹായം അനുവദിച്ചു. (ചെലവഴിച്ച തുക 11073000 രൂപ)

സമാശ്വാസം 4 (സിക്കിൾസെൽ അനീമിയ) പദ്ധതി (പ്രതിമാസം 2000 രൂപ വീതം): ആവശ്യമായ രേഖകൾ നൽകിയിട്ടുള്ള 201 ഗുണഭോക്താക്കൾക്കും 2022 ഡിസംബർ വരെയുള്ള ധനസഹായം നൽകി. (ചെലവഴിച്ച തുക 3390000 രൂപ)

2022-23 സാമ്പത്തിക വർഷത്തിൽ ഏകദേശം നാലുകോടിയോളം രൂപ ഗുണഭോക്താക്കളുടെ കയ്യിലെത്തിച്ച പദ്ധതിയാണ് ‘നിലച്ചു’ എന്നും ‘മുടങ്ങി’ എന്നുമൊക്കെ വ്യാജവാർത്ത നൽകി പൊതുജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Read Also: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട: പിടിച്ചെടുത്തത് 153.87 ലിറ്റർ ഗോവൻ മദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button