ന്യൂഡല്‍ഹി: എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഏത് എതിര്‍ ശബ്ദത്തെയും നിശബ്ദമാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Read Also: കർഷകർക്ക് ആശ്വാസം! രാജ്യത്ത് ഈ വർഷം മൺസൂൺ മഴ സാധാരണ അളവിൽ ലഭിക്കും
‘നിശബ്ദിക്കാന്‍ ശ്രമിക്കുന്നവരുടെ മുമ്പില്‍ രാഹുല്‍ ഗാന്ധി ധീരനായി നില്‍ക്കും. ചോദ്യം ചോദിക്കുന്നത് പാര്‍ലമെന്റ് അംഗത്തിന്റെ കടമയാണ്. ഭരണകൂടത്തിനെതിരെ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. ഗൗതം അദാനിയെ സംരക്ഷിക്കാനാണ് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രമിക്കുന്നത്’, പ്രിയങ്ക വിമര്‍ശിച്ചു.
‘നിങ്ങളുടെ എം.പിയുടെ ഭാവി കോടതിയുടെ കൈകളിലാണെന്നും നാലേകാല്‍ ലക്ഷം വോട്ടിന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ സ്ഥാനം സാങ്കേതികത്വങ്ങള്‍ കുരുങ്ങിക്കിടക്കുകയാണ്’, പ്രിയങ്ക ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം താന്‍ രാഹുലിന്റെ വീട് ഒഴിയുന്നതില്‍ സഹായിക്കുകയായിരുന്നുവെന്നും അതുപോലെയുള്ള അവസ്ഥ തനിക്കും ഉണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് തണലായി ഭര്‍ത്താവും മക്കളുമുണ്ടായപ്പോള്‍ രാഹുലിന് അത്തരം അത്താണികളുണ്ടായിരുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments