കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരപ്പന്‍ പോയില്‍ സ്വദേശി നിസാര്‍, പൂനൂര്‍ നേരോത്ത് സ്വദേശി അജ്‌നാസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഷാഫിയുടെ വീട്ടില്‍ നേരത്തെ എത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
Read Also; വീടുകളിൽ നിന്ന് ചിലന്തിയെ അകറ്റാൻ ചെയ്യേണ്ടത്
വെള്ളിയാഴ്ചയാണ് താമരശേരി പരപ്പന്‍പൊയിലിലെ വീട്ടില്‍ നിന്ന് ഷാഫിയെയും ഭാര്യ സനിയയെയും നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. എന്നാല്‍ കുറച്ചു ദൂരം പിന്നിട്ട ശേഷം സനിയയെ വഴിയില്‍ ഇറക്കി വിട്ട് സംഘം ഷാഫിയെയും കൊണ്ട് രക്ഷപെട്ടു.
ഷാഫിയെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടു പോകലിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ വീട്ടിലെത്തി തര്‍ക്കമുണ്ടാക്കിയതിനാണ് നിസാറിനെയും അജ്നാസിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments