KottayamLatest NewsKeralaNattuvarthaNews

‘ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം, ആരെന്ത് ചെയ്താലും മോദിയും ബിജെപിയും ആയി ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല’

കോട്ടയം: ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയോ ബിജെപിയോ ആണ് ചെയ്യുന്നതെന്ന് ചാപ്പകുത്തുന്നതിനോട് യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി.  ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ലെന്നും മെത്രപ്പൊലീത്ത പറഞ്ഞു.

കൊൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചതായും എന്നാൽ, അക്രമികൾ ബംഗ്ലാദേശിൽ നിന്നും വന്ന ചിലർ ആരാണെന്ന് പിന്നീട് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആളുകളുടെ വ്യക്തിത്വ വികസനമാണ് ആർഎസ്എസ് ലക്ഷ്യമെന്നാണ് താൻ മനസിലാക്കുന്നതെന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ആർഎസ്എസ് പഠിപ്പിക്കുന്നതെന്നും ഗീവർഗീസ് മാർ യൂലിയോസ് മെത്രോപ്പൊലീത്ത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button