KeralaLatest NewsNews

ഭൂമി രജിസ്‌ട്രേഷൻ: കൈക്കൂലി വാങ്ങിയ ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ

മലപ്പുറം: ഭൂമി രജിസ്ട്രേഷൻ നടത്തുന്നതിനായി കൈക്കൂലി വാങ്ങിയ ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ. ഭൂമി രജിസ്ട്രേഷൻ നടത്തുന്നതിനും, അധിക സ്റ്റാമ്പ് ഡ്യൂട്ടി അടക്കാതിരിക്കുന്നതിനുമായി 3,500/ രൂപ കൈക്കൂലി വാങ്ങിയ മലപ്പുറം ജില്ലയിലെ മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്ക് ബിജു പി വിയാണ് വിജിലൻസിന്റെ പിടിയിലായത്.

Read Also: ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നു, റഷ്യയ്‌ക്കൊപ്പം നിൽക്കുന്നത് ചരിത്രത്തിലെ തെറ്റായ നീക്കം: ഉക്രെയിൻ

മലപ്പുറം സ്വദേശിയും മഞ്ചേരി കോടതിയിലെ അഭിഭാഷകനുമായ പരാതിക്കാരൻ തന്റെ കക്ഷിക്ക് ഭാഗപത്രം തയ്യാറാക്കി രജിസ്ട്രേഷൻ നടത്തുന്നതിനായി മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. ഭാഗപത്രം കുടുംബവിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്ട്രേഷൻ നടത്തുന്നതിനും, അധികം സ്റ്റാമ്പ് ഡ്യൂട്ടി അടക്കാതിരിക്കുന്നതിനുമായി മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലാർക്കായ ബിജു 3,500/ രൂപ കൈക്കൂലിയായി നൽകണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിനെ അറിയിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെണി ഒരുക്കി മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 3,500 രൂപ കൈക്കൂലി വാങ്ങവെ ബിജുവിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്.

പിടികൂടിയ പ്രതിയെ ഇന്ന് കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ വിജിലൻസ്, മലപ്പുറം യൂണിറ്റ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിനെ കൂടാതെ ഇൻസ്പെക്ടർമാരായ ജിൻസ്ടൻ എം സി, ഗിരീഷ്, സബ് ഇൻസ്പെക്ടർമാരായ സജി, ശ്രീനിവാസൻ, മധുസൂദനൻ, മോഹനകൃഷ്ണൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഹനീഫ, മുഹമ്മദ് സലിം, എസ്‌സിപിഒമാരായ പ്രജിത്ത്, സുബിൻ, പ്രശോബ്, ധനേഷ്, രാജീവ്, സന്തോഷ്, രത്നകുമാരി, ഹാരിസ്, ശ്യാമ, സിപിഒമാരായ നിഷ എന്നിവരടങ്ങിയ വിജിലൻസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also: ‘ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം, ആരെന്ത് ചെയ്താലും മോദിയും ബിജെപിയും ആയി ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല’

shortlink

Related Articles

Post Your Comments

Related Articles


Back to top button