അമ്പലപ്പുഴ: പലിശരഹിത വായ്പയുടെ പേരിൽ അഞ്ചര ലക്ഷം രൂപ അപഹരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. കോട്ടയം മൈലാടി നെടുംകുന്നം കരോടി പാച്ചുവാടയ്ക്കൽ പ്രമീളയെ(32) ആണ് അറസ്റ്റ് ചെയ്തത്. പുന്നപ്ര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നു നാലു കോടി 10 ലക്ഷം രൂപ പലിശ രഹിത വായ്പ എടുത്തു നൽകാമെന്ന് പറഞ്ഞു പണം തട്ടിയ കേസിൽ പുന്നപ്ര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സാലറി സർട്ടിഫിക്കറ്റ് വായ്പ എടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് പലതവണയായി 5,57,600 രൂപ തട്ടിയെടുക്കുകയും വ്യാജ ചെക്ക് ലീഫ് വാട്സ് ആപ് ഗ്രൂപ്പിലൂടെ ഇട്ടുനൽകുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments