കണ്ണൂര്‍: കേരളത്തിലെ ക്രൈസ്തവ സമൂഹം ബിജെപിയ്‌ക്കൊപ്പം നില കൊള്ളുമോ എന്ന ആശങ്കയില്‍ സിപിഎം. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ബിഷപ്പുമാര്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ രംഗത്ത് വന്നു.
Read Also: കേസിൽ നിന്ന് ലക്ഷ്മിപ്രിയയെ ഒഴിവാക്കാൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി യുവാവിന്റെ പിതാവ്
ബിജെപിയില്‍ നിന്ന് ജനങ്ങള്‍ അകലുകയാണെന്നും അരമനകള്‍ കയറിയിറങ്ങി ബിജെപി കാല് പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘റബര്‍ ബോര്‍ഡ് തന്നെ പിരിച്ചുവിടാന്‍ തീരുമാനിച്ചവരാണ് കേന്ദ്ര സര്‍ക്കാര്‍. ബിജെപി നടത്തുന്നത് നാടകമാണ്. ജനങ്ങളുടെ മുന്‍പില്‍ അനുഭവങ്ങളുണ്ട്. ക്രൈസ്തവര്‍ വ്യാപകമായി ആക്രമണത്തിന് ഇരകളാണ്’, അദ്ദേഹം പറഞ്ഞു.
അതേസമയം, അരിക്കൊമ്പന്‍ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ‘കോടതി ഇടപെട്ടതോടെ അരിക്കൊമ്പന്‍ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞു. കോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കലാണ് കോടതി ചെയ്യേണ്ടത്. വനം വകുപ്പിന്റെ ഇടപെടലില്‍ പോരായ്മ ഉണ്ടെങ്കില്‍ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂ’, ജയരാജന്‍ പറഞ്ഞു.
Post Your Comments