KannurKeralaNattuvarthaLatest NewsNews

‘അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണ്’: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിഷപ്പ് പാംപ്ലാനി

കണ്ണൂര്‍: വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്ന് ആരോപിച്ച് സിപിഎം പുറത്തിറക്കിയ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറയപ്പെട്ട കാര്യങ്ങളാണെന്നും ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും പാംപ്ലാനി വ്യക്തമാക്കി.
നേരത്തെ റബ്ബറിന്റെ വില 300 രൂപയാക്കിയാല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹയിക്കാമെന്ന തരത്തില്‍ ബിഷപ്പ് പാംപ്ലാനി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

‘ബിജെപി രാഹുലിനെ ഭയക്കുന്നു’: നൂറ് മോദിമാർ വിചാരിച്ചാൽ രാഹുൽ ഗാന്ധിയെ തൊടാനാവില്ലെന്ന് കെ സുധാകരൻ

കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കള്‍ വിവിധ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്നു ആരോപിച്ച് സിപിഎം പ്രസ്താവനയിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button