Latest NewsKeralaNews

ഉത്സവത്തിനിടെ നടന്ന ഗാനമേളയിൽ ‘ബലികുടീരങ്ങളെ’ പാടിയില്ല, ബഹളം വച്ച് സിപിഎം പ്രവര്‍ത്തകര്‍, കര്‍ട്ടൻ വലിച്ചുകീറി 

തിരുവല്ല: വള്ളംകുളം നന്നൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ വിപ്ലവഗാനമായ ‘ബലികുടീരങ്ങളെ’ പാടാത്തതിനെ തുടര്‍ന്ന് സ്റ്റേജില്‍ ബഹളം.

പ്രാദേശിക സിപിഎം പ്രവർത്തകരാണ് ബഹളം വച്ചത്. ഗാനമേള സംഘം ആർഎസ്എസ് ഗണഗീതം പാടിയതിനെ തുടർന്നാണ്  സിപിഎം പ്രവർത്തകർ വിപ്ലവ ഗാനം പാടാൻ ആവശ്യപ്പെട്ടത്. പാട്ടുപാടാത്തതിനെ തുടർന്ന് ബഹളം വച്ചവർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി.

ഉത്സവം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് ക്ഷേത്ര ഉപദേശക സമിതി തിരുവല്ല പോലീസിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button