അസമിലെ നാൽബാരി ജില്ലയിലെ രാംപൂർ മാർക്കറ്റിൽ വൻ തീപിടുത്തം. മാർക്കറ്റിലെ വസ്ത്ര വ്യാപാരശാലയിൽ നിന്നാണ് ആദ്യം തീ പടർന്നത്. ഉടൻ തന്നെ ഇരുപതോളം അഗ്നിശമന സേന യൂണിറ്റുകൾ സ്ഥലത്തെത്തുകയും, തീ അണയ്ക്കുകയുമായിരുന്നു. സ്ഥലത്ത് പോലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. നിലവിൽ, എട്ടിലധികം കടകൾ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.
ഈ വർഷം സമാനമായ രീതിയിൽ ഒട്ടനവധി തീപിടിത്തങ്ങൾ അസമിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ജോർഹട്ടിലെ ചൗക്ക് ബസാർ മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 300 കടകളാണ് കത്തിനശിച്ചത്. കൂടാതെ, ലഹോറിജാനിലുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകളും കത്തിനശിച്ചിരുന്നു.
Also Read: കേസിൽ നിന്ന് ലക്ഷ്മിപ്രിയയെ ഒഴിവാക്കാൻ പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി യുവാവിന്റെ പിതാവ്
Post Your Comments