Latest NewsNewsIndiaTechnology

ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് സ്ഥലം വാടകക്കെടുത്ത് ആപ്പിൾ, പുതിയ നീക്കങ്ങൾ അറിയാം

ഈ വർഷം ജൂലൈ ഒന്ന് മുതലാണ് വാടക കരാർ ആരംഭിക്കുക

ബെംഗളൂരു നഗരത്തിന്റെ ഹൃദയഭാഗത്ത് 1.16 ചതുരശ്ര അടി സ്ഥലം വാടകയ്ക്കെടുത്ത് ആഗോള ടെക് ഭീമനായ ആപ്പിൾ. ബെംഗളൂരുവിലെ കബ്ബൻ റോഡിന് സമീപത്തുള്ള സ്ഥലമാണ് കമ്പനി വാടകയ്ക്ക് എടുത്തത്. 2022 നവംബർ 28- ന് ഇതുമായി ബന്ധപ്പെട്ടുള്ള കരാർ ചർച്ചകൾ ആരംഭിച്ചിരുന്നു. ഈ വർഷം ജൂലൈ ഒന്ന് മുതലാണ് വാടക കരാർ ആരംഭിക്കുക. പത്ത് വർഷത്തേക്കാണ് സ്ഥലം വാടകയ്ക്ക് എടുത്തിരിക്കുന്നത്. പ്രതിമാസം 2.43 കോടി രൂപയാണ് ആപ്പിൾ വാടകയായി നൽകേണ്ടത്.

ബെംഗളൂരുവിലെ സ്ഥലം വാടകയ്ക്ക് എടുത്തതിനു പുറമേ, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ടുകളുടെ വാണിജ്യ കെട്ടിടമായ പ്രസ്റ്റീജ് മിൻസ്ക് സ്ക്വയറിലെ നാലാമത്തെയും ആറാമത്തെയും നിലകളുടെ ഒരു ഭാഗത്തോടൊപ്പം, 7, 8, 9 നിലകളും കമ്പനി പാട്ടത്തിന് വാങ്ങിയിട്ടുണ്ട്. ഇവിടങ്ങളിലെ കാർ പാർക്കിങ്ങിന് പ്രതിമാസം 16.56 ലക്ഷം രൂപയാണ് കമ്പനി നൽകേണ്ടത്. കമ്പനി വാടക മൂന്നുവർഷം കൂടുമ്പോൾ 15 ശതമാനം ഉയർത്തുന്നതാണ്. ഇതിനോടൊപ്പം തന്നെ അഞ്ച് വർഷം വീതമുള്ള മൂന്ന് അധിക കാലാവധികളിലേക്ക് പാട്ടം പുതുക്കാൻ കമ്പനിക്ക് അവസരവും നൽകിയിട്ടുണ്ട്.

Also Read: ഇന്ത്യ ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധി എന്ന ജനപ്രിയ നേതാവിനെ: രാഹുല്‍ പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയില്‍ ജോയ് മാത്യു

shortlink

Related Articles

Post Your Comments

Related Articles


Back to top button