ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ഓഹരി വിപണി. ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായതോടെയാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇ സെൻസെക്സ് 92 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,924- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 32 പോയിന്റ് നഷ്ടത്തിൽ 17,631- ലാണ് വ്യാപാരം ആരംഭിച്ചത്.
വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ ടാറ്റാ മോട്ടോഴ്സ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, എൽ ആൻഡ് ടി, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, വിപ്രോ, തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുക്കി, ബ്രിട്ടാനിയ, ഐടിസി, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: കോഴിക്കോട് 372 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Post Your Comments