കോഴിക്കോട്: നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയില്‍ രണ്ട് ബോംബുകൾ കണ്ടെത്തിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു.
സ്റ്റീൽ കണ്ടെയ്നറുകൾ തുരുമ്പെടുത്ത നിലയിലാണ് കണ്ടെത്തിയത്. അന്വേഷണം നടത്തിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് പൊലീസ് പറഞ്ഞു.
Post Your Comments