KeralaLatest NewsNews

ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചതിനെ നാടകമെന്ന് വിശേഷിപ്പിച്ച ദേശാഭിമാനിയെ പരിഹസിച്ച് സന്ദീപ് ജി വാര്യര്‍

അറബികള്‍ക്ക് മുഴുവന്‍ ഷെയ്ഖ് പിണറായി വിജയനെ അറിയാം, കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കണ്ട് യൂറോപ്പിന് അസൂയയാണ് ശശി തരൂരിനെക്കാള്‍ നല്ല ഇംഗ്ലീഷ് റഹീമിന്റേതാണ്, ഇങ്ങനെ കള്ളങ്ങള്‍ നിരത്തി വിശ്വസിപ്പിക്കലാണ് ദേശാഭിമാനിയുടെ പണി

പാലക്കാട്; ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചതിനെ നാടകമെന്ന് വിശേഷിപ്പിച്ച ദേശാഭിമാനിയെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ദേശാഭിമാനി അവരുടെ മായികാ ലോകത്താണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ റോഡുകള്‍ അമേരിക്കയിലേതിനേക്കാള്‍ വികസിതവും കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കണ്ട് യൂറോപ്പിന് അസൂയയാണെന്നും ദേശാഭിമാനി വരുത്തി തീര്‍ക്കുമെന്ന് സന്ദീപ് വാര്യര്‍ പരിഹസിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സിപിഎം മുഖപത്രമായ ദേശാഭിമാനിയെ പരിഹസിച്ച് രംഗത്ത് എത്തിയത്.

Read Also: ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു, പല സ്ഥലത്തും കേസെടുക്കാൻ പോലും തയ്യാറാവുന്നില്ല: മന്ത്രി റിയാസ്

ദേശാഭിമാനി അവരുടെ മായികാലോകത്താണ്, കേരളത്തിലെ റോഡുകള്‍ അമേരിക്കയേക്കാള്‍ വികസിതവും, കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ യൂറോപ്പിലേതാക്കാള്‍ മികച്ചതുമാണെന്ന് വരുത്തി തീര്‍ക്കാന്‍ അവര്‍ ഏതറ്റവും വരെ പോകും; പരിഹസിച്ച് സന്ദീപ് വാര്യര്‍

‘ദേശാഭിമാനി പാരലല്‍ വേള്‍ഡിലാണ് … അവിടെ ഇടതുപക്ഷമാണ് ഇന്ത്യയിലെ നിര്‍ണ്ണായക ശക്തി , അമേരിക്കക്ക് അവരെ പേടിയാണ് , കേരളത്തിലെ റോഡുകള്‍ അമേരിക്കയെക്കാള്‍ വികസിതമാണ് , കേരളത്തിലെ ആരോഗ്യ മേഖലയെ മാതൃകയാക്കിയാണ് ജപ്പാന്‍ ആശുപത്രികള്‍ നടത്തുന്നത് , അറബികള്‍ക്ക് മുഴുവന്‍ ഷെയ്ഖ് പിണറായി വിജയനെ അറിയാം , കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കണ്ട് യൂറോപ്പിന് അസൂയയാണ് , ഹാര്‍വാഡിനേക്കാള്‍ മികച്ചതാണ് യൂണിവേഴ്സിറ്റി കോളേജ് , ശശി തരൂരിനെക്കാള്‍ നല്ല ഇംഗ്ലീഷ് റഹീമിന്റേതാണ് , ദേശാഭിമാനി സെറ്റ് ചെയ്യുന്ന നറേറ്റിവ് കണ്ണും പൂട്ടി വിശ്വസിക്കുന്നവരാണ് ക്രിസ്ത്യാനികള്‍’.

shortlink

Related Articles

Post Your Comments

Related Articles


Back to top button