കൊച്ചി: കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ മുന്നറിയിപ്പ് നൽകി ഹൈക്കോടതി. പെൻഷൻ വിതരണത്തിൽ വീഴ്ച്ച വന്നതോടെയാണ് ഹൈക്കോടതി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച്ചയ്ക്കകം പെൻഷൻ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. വ്യാഴാഴ്ച്ചയ്ക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ടു.
എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഹൈക്കോടതി അന്ത്യശാസനം നൽകിയത്.
Post Your Comments