കൊല്ലം: കൊട്ടിയത്ത് സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പൊലീസ് പിടിയിൽ. തഴുത്തല സ്വദേശി ഷിജാസിനെയാണ് അറസ്റ്റ് ചെയ്തത്. കൊട്ടിയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ടംഗ സംഘം കശുവണ്ടി ഫാക്ടറിയിൽ കയറി ആക്രമണം നടത്തുകയായിരുന്നു. അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എൻ കാഷ്യു ഫാക്ടറിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. മേശകളും ജനാലകളും സിസിടിവി ക്യാമറകളും അടിച്ചു തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഫാക്ടറിയിലുണ്ടായത്. തുടർന്ന്, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും പ്രതികളുമായും തര്‍ക്കമുണ്ടായി.
Read Also : ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം
അതേസമയം, പ്രദേശത്തുള്ള ചിലർ ഏറെനാളായി കശുവണ്ടി ഫാക്ടറി തൊഴിലാളികളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതു പതിവാണെന്ന് സ്ഥാപന ഉടമ പറയുന്നു.
സംഭവത്തിന് പിന്നാലെ അക്രമികൾ പൊലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. തുടർന്ന്, എട്ടംഗ സംഘത്തിൽപ്പെട്ട തഴുത്തല സ്വദേശി ഷിജാസിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റുളളവര്‍ക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments