Latest NewsKeralaNews

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് പ്രഖ്യാപനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരളം സൃഷ്ടിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ജനകീയവികസന പദ്ധതികളുടെ ഭാഗമായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് പ്രഖ്യാപനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽ ഓഡിറ്റിംഗ് വഴി ദാരിദ്ര്യനിർമ്മാർജനവും സാമ്പത്തിക സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ മികവുറ്റതാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട: പിടിച്ചെടുത്തത് 153.87 ലിറ്റർ ഗോവൻ മദ്യം

പദ്ധതിയുടെ ഗുണഫലങ്ങൾ അർഹരായവരിലേക്ക് എത്തിക്കാൻ ഇത് വഴി കഴിയും. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഓരോ പഞ്ചായത്തിലെയും ഓഡിറ്റ് റിപ്പോർട്ട് തയ്യാറായിട്ടുണ്ട്. ഇതുവഴി തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്ഷ്യം കൈവരിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ വികസനപരിപാടികളുടെ നടത്തിപ്പിന് മുകളിലുള്ള നിരന്തരമായ പൊതുപരിശോധന ഏതൊരു പ്രബുദ്ധസമൂഹത്തിന്റെയും അവകാശമാണ്. ഉന്നത ജീവിതനിലവാരമുള്ള സമൂഹമായി കേരളത്തെ മാറ്റിത്തീർക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ വികസന ശ്രമങ്ങൾക്ക് വലിയ മുതൽക്കൂട്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റ് പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സഹകരിച്ചാൽ മഞ്ജു വാര്യരുടെ മകളാക്കാം, അയാളെ തട്ടി മാറ്റി കരഞ്ഞുകൊണ്ട് പുറത്തേയ്‌ക്കോടി: ദുരനുഭവം പങ്കുവച്ച് മാളവിക

shortlink

Related Articles

Post Your Comments

Related Articles


Back to top button